Press Club Vartha

ചന്ദ്രയാൻ വിജയത്തിലേക്ക്; ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു

ബംഗളൂരു: ചന്ദ്രയാൻ വിജയകുതിപ്പ് തുടരുന്നു. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ചന്ദ്രയാൻ-3 പേടകത്തിൽ നിന്നു വേർപെട്ട വിക്രം ലാൻഡർ ആദ്യത്തെ ഡീബൂസ്റ്റ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. വേഗം കുറച്ച് ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പിന്‍റെ ഭാഗമാണിത്.

113 കിലോമീറ്റര്‍ മുതല്‍ 157 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡര്‍ ഉള്ളത്. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐഎസ് ആർഒ പുറത്തുവിട്ടു. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ 3 പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Share This Post
Exit mobile version