Press Club Vartha

ചന്ദ്രയാൻ പകർത്തിയ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചെന്നൈ: ചന്ദ്രയാൻ ദൗത്യം വൻ വിജയത്തിലേക്ക്. ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്തുള്ള ദൃശ്യങ്ങളാണ് ചിത്രങ്ങളില്‍ ഉള്ളത്. ഇത് വാണ്ടർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറയിൽ പകർത്തിയ ചിത്രങ്ങളാണ്. വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന കാമറയാണിത്. ഇത്തരം പ്രദേശങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും.

എൽഎച്ച്ഡിസി കാമറ വികസിപ്പിച്ചത് അഹമ്മദാബാദിലുള്ള സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍ററിലാണ്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിംഗും ഞായറാഴ്ച പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Share This Post
Exit mobile version