Press Club Vartha

മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു

ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണു. അപകടത്തിൽ 17 പേര്‍ മരിച്ചെന്ന് പ്രദേശിക മാധ്യമങ്ങള്‍. അപകടം ഉണ്ടായത് രാവിലെ 11 മണിയോടെയാണ്. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്ത് 35 തൊഴിലാളികള്‍ ഉണ്ടായിരുന്നു. സൈരംഗ് മേഖലയ്ക്ക് സമീപം കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.

മിസോറാം മുഖ്യമന്ത്രി അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേയ്ക്കുള്ള കവാടമായി നിര്‍മിച്ച പാലമാണ് തകര്‍ന്നത്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങളില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.

Share This Post
Exit mobile version