Press Club Vartha

അഭിമാന നിമിഷം; ചന്ദ്രയാൻ ചന്ദ്രോപരിതലം തൊട്ടു

ഡൽഹി: ഇന്ത്യക്കിത് അഭിമാന നിമിഷം. ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതുവരെ ഒരു രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ കടന്നു ചെന്നിട്ടില്ല. ഈ നേട്ടമാണ് ചന്ദ്രയാൻ 3 ലൂടെ ഇന്ത്യ നേടിയത്.

വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Share This Post
Exit mobile version