Press Club Vartha

പൊരുതി തോറ്റ് പ്രഗ്നാനന്ദ

ബാകു: അഭിമാന പോരാട്ടത്തിൽ പ്രഗ്‌നാനന്ദയ്ക്ക് പരാജയം. കിരീടം തിരിച്ച് പിടിച്ച് കാൾസൻ. ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ നോർവേയുടെ മാഗ്നസ് കാള്‍സണോട് ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.

32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവർണ പ്രതീക്ഷകള്‍ നല്‍കുന്നതായി. ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി.

Share This Post
Exit mobile version