Press Club Vartha

ചന്ദ്രയാൻ -3 ന്റെ അഭിമാന സാരഥികളിൽ പ്രമുഖർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ; ശശി തരൂർ

ബംഗളുരു: ചന്ദ്രയാൻ 3 ന്റെ ചരിത്ര വിജയത്തിൽ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകൾ നല്കിയിരിക്കുന്ന സംഭാവന വിസ്മരിക്കരുതെന്നു ലോക്സഭാംഗം ശശി തരൂർ.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലവൻ എസ് സോമനാഥ് കൊല്ലത്തെ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതോടൊപ്പം ചന്ദ്രയാൻ വിജയപതാകയേന്തിയതിനു പിന്നിൽ പ്രവർത്തിച്ച ഏഴുപേർ തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഇസ്രോ ശാസ്ത്രജ്ഞർക്ക് നൽകുന്ന വേതനം അത്രകണ്ട് വലുതല്ലാത്തതിൽ നിന്നുള്ള പ്രചോദനമാകാം സുപ്രധാന ദൗത്യങ്ങൾക്കു ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ കണ്ടെത്തതാൻ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പണത്തെക്കുറിച്ച് ചിന്തിക്കാതെ സമർപ്പണത്തോടെ കഠിനാധ്വാനവും രാജ്യസേവനവും നടത്തിയതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ ദേശീയ പതാകയേന്തിയ ചന്ദ്രബിംബമെന്നും ശശിതരൂർ വ്യക്തമാക്കി.

Share This Post
Exit mobile version