Press Club Vartha

ഇന്ത്യയ്ക്ക് പുതുചരിത്രമെഴുതി നീരജ് ചോപ്ര

ബുഡാപെസ്റ്റ്:ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചുകൊണ്ട് നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. 88.17 മീറ്റര്‍ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി.

ജാവലിൻ ത്രോയുടെ രണ്ടാമത്തെ ശ്രമത്തിൽ നീരജ് ചോപ്രയ്ക്കു സ്വർണം.ഫൈനലിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്.ഇന്ത്യയ്ക്ക് പുതിയൊരു ചരിത്ര നേട്ടവും കൂടി സ്വന്തം. ഒളിംപിക്സിൽ അത്ലറ്റിക്സ് സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരവും, ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി നീരജ് ചോപ്ര. ഇന്ത്യൻ അത്ലറ്റിക്സിലെ ഇതിഹാസം എന്നുവേണമെങ്കിൽ പറയാം.

നീരജിന്റെ പ്രഭാവം ഒരു തലമുറയെ മുഴുവൻ പ്രചോദനം കൊള്ളിച്ചിരിക്കയാണ്.നീരജിനെക്കൂടാതെ രണ്ട് ഇന്ത്യക്കാർ കൂടി ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടി. കിഷോർ ജെന 84.77 മീറ്റർ എന്ന തന്‍റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടവുമായി അഞ്ചാം സ്ഥാനത്തും, ഡി.പി. മനു 84.14 മീറ്ററുമായി ആറാം സ്ഥാനത്തുമെത്തി.

പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. നീരജിന്റെ ആദ്യശ്രമം ഫൗളായി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു..

 

Share This Post
Exit mobile version