ഡൽഹി: സാധാരണക്കാർക്ക് ആശ്വാസം. കേന്ദ്രസർക്കാർ എൽപിജിക്ക് സബിസിഡി പ്രഖ്യാപിച്ചു. ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബിസിഡി. ഇതോടെ 200 രൂപ കൂടുതൽ ലഭിക്കും. അതോടെ ആകെ ലഭിക്കുന്ന സബ്സിഡി 400 രൂപയാകും.
ഡൽഹിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വല യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടും.
സബ്സിഡി എണ്ണ കമ്പനികൾക്കാണ് ലഭിക്കുക. ഇതുമൂലം പാചകവാതകത്തിന് 150 മുതൽ 200 രൂപ വരെ വില കുറയും. നിരവധി പേരാണ് സബ്സിഡി ലഭിക്കാതെ വന്നതോടെ പരാതിയുമായി രംഗത്തെത്തിയത്.