തിരുവനന്തപുരം: ചന്ദ്രയാൻ 3 ന്റെ വിജയകരമായ ലാൻഡിംഗ് നു ശേഷം സൂര്യനെക്കുറിച്ച് പഠിക്കാൻ ആദിത്യ എൽ 1 വിക്ഷേപിക്കാൻ തയ്യാറായി ഇസ്രോ. ഇന്നുച്ചയ്ക്ക് 11.30 നാണ് വിക്ഷേപണം തീരുമാനിച്ചിട്ടുള്ളത്. സൂര്യനെ പഠിക്കാൻ ഏഴു ശാസ്ത്ര ഉപകാരണങ്ങളുമായാണ് ആദിത്യ എൽ 1 യാത്രയ്ക്ക് ഒരുങ്ങുന്നത്.സൂര്യന്റെ അന്തരീഷം ചൂടാവുന്നതിനു കാരണം, ഇതുമൂലം ഭൗമാന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളെന്തെല്ലാം, സൗര കൊടുങ്കാറ്റിന്റെ അനന്തര ഫലങ്ങൾ ഇതൊക്കെയാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യത്തിന്റെ പഠന വിഷയങ്ങൾ.
ഇതിനൊക്കെ പുറമേ സൗരയൂഥത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങളൊക്കെത്തന്നെ ആദിത്യ എൽ 1 വെളിച്ചത്തു കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ഇസ്രോ. ആദിത്യ എൽ 1 വഹിക്കുന്ന ഏഴു പേ ലോഡുകളിൽ നാലെണ്ണം സൂര്യനെക്കുറിച്ച് പഠിക്കാനും മൂന്നെണ്ണം ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്നതിനുമാണ്. 370 കോടിരൂപയാണ് സൗരദൗത്യത്തിന്റെ പദ്ധതിച്ചെലവ് കണക്കാക്കുന്നത്.യൂറോപ്യൻ സ്പേസ് ഏജൻസി, നാസ, റഷ്യ എന്നിവർ സൗരദൗത്യം നടത്തിയിട്ടുണ്ട്. PSLV XL റോക്കറ്റിൽ നാലുമാസമാകും ആദിത്യ എൽ 1 ന്റെ യാത്ര. ചന്ദ്രയാൻ 3 ന്റെ വിജയാഘോഷത്തിനു ശേഷം സൗരദൗത്യം അത്യധികം പ്രചോദനവും പ്രതീക്ഷയുമാണ് ഭാരതത്തിനു നൽകുന്നത്.