
കഴക്കൂട്ടം: പൂട്ടികിടന്ന വീട്ടിൽ നിന്ന് 13 പവനും ഒരുലക്ഷം രൂപയും കവർച്ച ചെയ്തു. മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിനടുത്ത് നിധിന്റെ ശ്രീഅയ്യപ്പ വീട്ടിലാണ് കവർച്ച. നിതിനും കുടുംബവുമൊത്ത് കഴിഞ്ഞ് 31ന് ഡൽഹിയിൽ ടൂർ പോയിരുന്നു.
ഇന്ന് പുലർച്ചെ വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ബന്ധുക്കളാണ് നിതിനെ വിവരം അറിയിച്ചത്. കിടപ്പുമുറിയിലെ അരമാലയിൽ സൂക്ഷിച്ചിരുന്ന പണവും ആഭകരണവുമാണ് മോഷണം പോയത്. വീടിന്റെ പിന്നിലുണ്ടായിരുന്ന കമ്പിരപാര കൊണ്ടാണ് മുൻവാതിൽ കുത്തിപൊളിച്ച് മോഷണം നടത്തിയിരിക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് സമീപത്തെ ഐസ്ക്രീം ഷോപ്പിലും തെക്കതിലും മോഷണം നടന്നിരുന്നു. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.