Press Club Vartha

ഓ സി ക്കു ശേഷം ഇനി പുതുപ്പള്ളിയെ നയിക്കാൻ സി ഓ

Oommen Chandy with son Chandy Oommen. File photo: Manorama

കോട്ടയം: ആകാംഷാപൂർണമായ കാത്തിരിപ്പുകൾക്കു വിരാമമാണെന്നു പറയേണ്ടി വരുന്നില്ല . കാരണം ഏതാണ്ട് നാലുറൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോഴേ ജനം വിധിയെഴുതി ഇനിമേൽ പുതുപ്പള്ളിയെ നയിക്കുന്നത് തങ്ങളുടെ ജനനായകന്റെ പിൻതലമുറക്കാരനാണെന്ന്.

അത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു.പുതുപ്പള്ളിയിലെ യുവ നായകൻ റെക്കോർഡ് ഭൂരിപക്ഷത്തെപ്പോലും മറികടന്നു. തന്റെ പിതാവ് നേടിയ റെക്കോർഡ് ഭൂരിപക്ഷത്തെപ്പോലും മറികടന്ന് 40,478 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.പുതുപ്പള്ളിയിലും മറ്റു കോൺഗ്രസ്സ് ആസ്ഥാനങ്ങളിലെല്ലാം അണപൊട്ടിയ ആഹ്ളാദ പ്രകടനങ്ങളാണ് അരങ്ങേറുന്നത്. ഉമ്മൻ ചാണ്ടിക്കു പൂർത്തീകരിക്കാൻ സാധിക്കാതെ പോയ വികസനങ്ങളെല്ലാം ചാണ്ടി ഉമ്മനിലൂടെ തങ്ങളിലേക്കെത്തും എന്ന അതിയായ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങൾ.

 

 

Share This Post
Exit mobile version