ഡൽഹി: ജി20 ഉച്ചകോടിക്ക് സമാപനം. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിനു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷ പദവി ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്.നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. വിർച്വൽ ഉച്ചകോടി ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചകോടി അവസാനിച്ചതായി പ്രഖ്യാപിച്ചു.
എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ തീം.
ഉച്ചകോടിയിൽ സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു.