Press Club Vartha

സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്റെ പ്രവേശന ഫീസ് കുറച്ചു

വാഗമൺ: രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമായ വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്റെ എൻട്രി ഫീസ് കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

250 രൂപയായാണ് പ്രവേശനഫീസ് കുറച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് കുറച്ചുദിവസം കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണിലേത്. നിലവിൽ 500 രൂപയാണ് എൻട്രി ഫീസ്.

സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്.35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം.

Share This Post
Exit mobile version