തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വന്‍ വൈദ്യുതി പ്രതിസന്ധിയിലായിരുന്നു. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ഉല്പാദനം വർദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. വൈദ്യുതി ഉല്പാദനം കുറവും എന്നാൽ ഉപഭോഗം കൂടുതലും. എന്നാൽ കേരളത്തിന് ഇടക്കാല ആശ്വാസവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് വൈദ്യുതി ബോർഡ്. 200 മെഗാവാട്ട് വൈദ്യുതിയാണ് നൽകുക.
ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകുന്നത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി ലഭിച്ചിരിക്കുന്നത്.
ഇതിനിടെ ഒക്‌ടോബർ മുതൽ അടുത്ത മാസം മെയ് വരെ ഒരോ മാസം അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വർദ്ധനയെക്കുറിച്ചും ആലോചനയുണ്ടായരിന്നെങ്കിലും അത് ഉടനെ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.