Press Club Vartha

ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക 33 കോടി

ന്യൂഡൽഹി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 10 ടീമുകൾ ലോകകപ്പിനായി കൊമ്പുകോർക്കുമ്പോൾ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും.

ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും.

ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പിന് തുടക്കമാകുമ്പോൾ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ പത്തു ടീമുകളും റൗണ്ട്–റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Share This Post
Exit mobile version