കാട്ടാക്കട: കാട്ടാക്കടയിൽ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. 3 ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. 56 വയസുള്ള ഹരികൃഷ്ണനാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളുമായി ഒന്നര വർഷത്തിലേറെയായി പിണക്കത്തിലാണ്.
വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടല പെട്രോൾ പമ്പിന് സമീപമുള്ള വീട്ടിലാണ് സംഭവം. മാറനെല്ലൂർ പോലീസും ഫോറൻസിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.