Press Club Vartha

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണ നേട്ടവുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റെക്കോഡോടെ ഇന്ത്യ സ്വർണം
നേടിയത്.

ദിവ്യാംശ് സിങ് പൻവാർ, രുദ്രാക്ഷ് ബാലാസാഹേഹ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്.

ഇന്ത്യൻ സംഘത്തിലെ മൂന്നു പേരും ഇതേ വിഭാഗത്തിന്‍റെ വ്യക്തിഗത പോരാട്ടത്തിന്‍റെ ഫൈനലിനുള്ള യോഗ്യത മറികടന്നെങ്കിലും ദിവ്യാംശിന് ഫൈനലിൽ പങ്കെടുക്കാൻ സാധിക്കില്ല. ഒരേ രാജ്യത്തു നിന്നു രണ്ടു പേർക്ക് ഫൈനൽ പ്രവേശനം നൽകില്ലെന്ന ഏഷ്യൻ ഗെയിംസ് ചട്ടമാണ് പ്രതിബന്ധം.

Share This Post
Exit mobile version