Press Club Vartha

അങ്കമാലിയിൽ അത്യാധുനിക സ്ട്രോക്ക് ക്ലിനിക്കുമായി അപ്പോളോ അഡ്‌ലക്സ് ആശുപത്രി

കൊച്ചി: ആതുര സേവന രംഗത്ത് പുതിയ ചുവടുവെപ്പുമായി അങ്കമാലിയിലെ പ്രമുഖ ആശുപത്രിയായ അപ്പോളോ അഡ്‌ലക്‌സിൽ അത്യാധുനിക സ്‌ട്രോക്ക് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സമയം ഏറെ നിർണായകമാകുന്ന സ്ട്രോക്ക് പരിചരണത്തിൽ എത്രയും വേഗം സ്ട്രോക്ക് വന്ന വ്യക്തിയെ ഹൈ-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുകയും ഇതിനായി ന്യൂറോളജി, ന്യൂറോ സർജറി, എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരെയും എകോപിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചലന വൈകല്യങ്ങൾക്കുള്ള ബോട്ടുലിനം കുത്തിവയ്പ്പുകൾ, അത്യാധുനിക പെയിൻ ഇന്റെർവെൻഷൻ മാനേജ്‌മെന്റ്, അന്യുറിസം കോയിലിംഗ്, എൻഡോവാസ്കുലർ എംബോളൈസേഷൻ തുടങ്ങിയ സമഗ്ര ചികിത്സാസംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം. അയ്യായിരത്തിലേറെ സ്ട്രോക്ക് കേസുകൾ വിജയകരമായി ചികിൽസിച്ച ഡോ. ബോബി വർക്കി മരമറ്റം, ഡോ. ജോയ് എം.എ, ഡോ. അരുൺ ഗ്രേസ്, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന വിദഗ്ധ ന്യൂറോസയൻസ് സംഘമാണ് ക്ലിനിക്ക് നയിക്കുന്നത്.

ന്യൂറോളജി വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിൽ, 24/7 ലഭ്യമായ 1066 അടിയന്തര ഫോൺ നമ്പർ, സിടി/സിടിഎ/സിടി പെർഫ്യൂഷൻ, എംആർ/എംആർഎ, സെറിബ്രൽ ആൻജിയോഗ്രാം, 3ഡി റോട്ടേഷണൽ ആൻജിയോഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമഗ്ര ഡയഗ്നോസ്റ്റിക്സ്, ഐവി ത്രോബോളിസിസ്, മെക്കാനിക്കൽ ത്രോബെക്ടമി, എക്സ്‌ട്രാ ആൻഡ് ഇൻട്രാക്രാനിയൽ സ്‌റ്റെന്റിംഗ്, അനൂറിസം കോയിലിംഗ്, എംബോളിസേഷൻ എന്നിവ ഉൾപ്പെടെയുള്ള ചികിൽസാ ഓപ്ഷനുകൾ, സ്‌ട്രോക്ക് ഐസിയു, ന്യൂറോവാസ്കുലർ മോണിറ്ററിംഗ്, ന്യൂറോ ക്ലിനിക്കൽ കെയർ, സ്‌പാസ്റ്റിസിറ്റിക്കുള്ള ബോട്ടുലിനം ടോക്സിൻ, സ്‌ട്രോക്ക് ഫിസിയോതെറാപ്പി ,ന്യൂറോസർജിക്കൽ എടിഎ-എംസിഎ ബൈപാസ്, ക്രാനിയോടോമി, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കുകൾ, പ്രതിരോധ സ്‌ട്രോക്ക് ക്ലിനിക്ക് എന്നിവ ഉൾപ്പെടുന്നു.

സ്ട്രോക്ക് പരിചരണത്തിലെ സമഗ്രമായ സമീപനം, രോഗികൾക്ക് അവരുടെ സ്വാതന്ത്ര്യവും ജീവിതനിലവാരവും വീണ്ടെടുക്കാൻ സഹായിക്കുന്നതിനുള്ള ശാരീരിക ചികിത്സയുടെയും റീഹാബിലിറ്റേഷന്റെയും നിർണായക പങ്ക് ഊന്നിപ്പറയുന്നു. ഫിസിയോതെറാപ്പിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്കുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങിയ റീഹാബിലിറ്റേഷൻ വിദഗ്ധരുടെ സഹായം ഓരോ രോഗിയുടെയും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യക്തിഗത ചികിത്സ വാഗ്ദാനം ചെയുന്നു.

സ്ട്രോക്ക് രോഗികളെ സംബന്ധിച്ച്, സമയം നിർണായക ഘടകമാണ്. സ്ട്രോക്ക് ചികിത്സയിൽ ഒരോ മിനിറ്റും വിലപ്പെട്ടതാണെന്നും ഉയർന്ന സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയിൽ 22 വർഷത്തെ പരിചയസമ്പത്തുള്ള സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും ഇന്റെർവെൻഷണൽ ന്യൂറോളജിസ്റ്റുമായ ഡോ. ബോബി വർക്കി മരമറ്റം പറഞ്ഞു.

തെറ്റായ ജീവിതശൈലി മുതൽ മാനസിക പിരിമുറുക്കം വരെ കാരണമാകുന്ന സ്‌ട്രോക്കിന് മരുന്നിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ ചികിത്സിക്കാൻ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സജ്ജമാണെന്ന് 24 വർഷത്തെ പരിചയസമ്പത്തുള്ള സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ് ഡോ. ജോയ് എം.എ. പറഞ്ഞു.

ഒരാൾക്ക് സ്ട്രോക്ക് വന്നാൽ, അവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിയുമെങ്കിൽ, മികച്ച ചികിത്സ ഉറപ്പാക്കാനും രോഗമുക്തിയുടെ വേഗം കൂട്ടാനും കഴിയുമെന്ന് സീനിയർ ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഗ്രേസും, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. പാർത്ഥസാരഥിയും അഭിപ്രായപ്പെട്ടു.

“ലോകത്ത് അധികമായി മരണത്തിനും വൈകല്യത്തിനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്, ഇതിൽ നിന്ന് നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാനും സ്ട്രോക്ക് ബാധിച്ചവരെ ഉടൻ തന്നെ ആശുപത്രിൽ എത്തിക്കാനും വിദഗ്ധ ചികിത്സ നൽകുവാനുമാണ് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി ലക്ഷ്യമിടുന്നത്” അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ സുദർശൻ ബി പറഞ്ഞു. രോഗനിർണ്ണയം, ചികിൽസ, റീഹാബിലിറ്റേഷൻ, പ്രതിരോധം എന്നിവയിലും രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിനുമായാണ് സമഗ്ര സ്‌ട്രോക്ക് ക്ലിനിക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ആശുപത്രി പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version