Press Club Vartha

പാക്കിസ്ഥാനിൽ സ്ഫോടനം

കറാച്ചി: പാക്കിസ്ഥാനിൽ സ്ഫോടനം. പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 52 പേർ മരിച്ചു. മോസ്കിനടുത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ പരുക്കേറ്റ 50 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചാവേർ ആക്രമണമാണു നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഡിഎസ്‌പിയുടെ കാറിനടുത്തു വച്ചാണ് അക്രമി സ്വയം പൊട്ടിത്തെറിച്ചതെന്നും പൊലീസ് അറിയിച്ചു.

നബി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ആളുകൾ ഒത്തുചേരുന്ന സമയത്തായിരുന്നു സ്ഫോടനം. ആരാധനയ്ക്കെത്തിയ ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്പറിന്‍റൻഡന്‍റ് നവാസ് ഗഷ്‌കോരിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

Share This Post
Exit mobile version