Press Club Vartha

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാന്‍ സുവർണ്ണാവസരം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാന്‍ സുവർണ്ണാവസരം

ബംഗളുരു: ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. കൃത്യമായ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കമ്പനികളും ഒക്ടോബര്‍ പത്തോടെ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചനകള്‍.

ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്‍സൈറ്റുകളില്‍ ഓഫറുകള്‍ അറിയിച്ചുകൊണ്ട് പ്രത്യേക മൈക്രോ വെബ്‍സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്കുവേണ്ടി ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോള്‍ തന്നെ ഇ കോമേഴ്‌സ് കമ്പനികള്‍ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്.

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിനും വേണ്ടി കാത്തിരിക്കുന്ന ഷോപ്പിങ് പ്രേമികളുടെ എണ്ണം ചെറുതല്ല. വന്‍ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ ഷോപ്പിങ്, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങളുടെ ഷോപ്പിങ് ഈ സമയത്തേക്ക് മാറ്റിവെച്ചിരിക്കുന്നവരും നിരവധിയാണ്.

ഓഫര്‍ വിലയിലെ വില്‍പന ഫ്ലിപ്കാര്‍ട്ട് നേരത്തെ തുടങ്ങിയതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ അണിനിരത്തി ആമസോണും ഇതേ തന്ത്രം തന്നെ പയറ്റിത്തുടങ്ങി. കിക്ക്സ്റ്റാര്‍ട്ടര്‍ ഡീല്‍സ് എന്ന പേരിലാണ് ആമസോണ്‍ സൈറ്റിലെ വില്‍പ്പന. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ലാപ്‍ടോപ്പുകള്‍, വാച്ചുകള്‍, ഗെയിമിങ് ലാപ്‍ടോപ്പുകള്‍, ഹെഡ്‍ഫോണുകള്‍, ടെലിവിഷനുകള്‍, സൗണ്ട് ബാറുകള്‍, നിത്യേപയോഗ വസ്തുക്കള്‍, ഫാഷന്‍, വാഷിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം ആമസോണിന്റെ കിക്ക്സ്റ്റാര്‍ട്ടര്‍ ഡീലുകളില്‍ ലഭിക്കും.

Share This Post
Exit mobile version