Press Club Vartha

വരയിലൂടെ നർമ്മം വിളമ്പിയ മലയാളത്തിന്റെ ചിത്രകാരൻ ഓർമ്മയായി

കൊച്ചി: വരയിലൂടെയും ഒപ്പം എഴുത്തിലൂടെയും ഏഴു പതിറ്റാണ്ടിലേറെയായി മലയാളത്തിന്‌ ചിരിമധുരം പകർന്ന കാർട്ടൂണിസ്‌റ്റ്‌ സുകുമാർ (പോറ്റി സാർ- 91) അന്തരിച്ചു.

ഹാസ്യ ചിത്രകാരൻ, ഹാസ്യ സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കാക്കനാട് പടമുകൾ പാലച്ചുവടിലെ “സാവിത്രി’ ഭവനത്തിൽ മകൾ സുമംഗലയ്ക്കും മരുമകൻ ഹിന്ദുസ്ഥാൻ ലിവർ റിട്ടയേഡ് ഉദ്യോഗസ്ഥൻ കെ.ജി. സുനിലിനുമൊപ്പമായിരുന്നു അവസാന കാലം ചെലവഴിച്ചത്.

1932 ജൂലൈ 9ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വീരളത്ത് മഠത്തില്‍ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1957ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. ഡിഐജി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായിരുന്നു. നർമ്മകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപക ചെയർമാനാണ്.

 

Share This Post
Exit mobile version