കഴക്കൂട്ടം : കുളത്തൂർ മാധവവിലാസം സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ പള്ളിനടയിൽ കടകംപള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻറ് പി രാമഭദ്രൻ അധ്യക്ഷനായി. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റ്യൂട്ട് സെക്രട്ടറി വി ജയപ്രകാശ് ലോക്കർ ഉദ്ഘാടനവും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ആദ്യ നിക്ഷേപം സ്വീകരിക്കലും സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ ആദ്യ വായ്പ വിതരണവും ബാങ്ക് സെക്രട്ടറി എസ് ലതാദേവി റിപ്പോർട്ട് അവതരണവും നടത്തി
ജില്ലാ അസിസ്റ്റൻറ് രജിസ്റ്റർ എസ് ബിജു പ്രസാദ്, കൗൺസിലർമാരായ ജിഷ ജോൺ, എ ശ്രീദേവി, ബി നാജ, വി സുരേഷ് ബാബു, ആർ രാജേഷ്, വിനിൽകുമാർ,വി ഗിരീശൻ , രാധാ ധർമ്മരാജൻ, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.