തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
അർബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. 1987, 1996, 2006 വർഷങ്ങളിൽ നിയമസഭാംഗമായിരുന്നു. സി.പി.എം സംസ്ഥാന സമിതി അംഗവും മൂന്നു തവണ എം.എൽ.എയുമായിരുന്നു. 22 ഏപ്രിൽ 1937ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായാണു ജനനം.