Press Club Vartha

ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കൊച്ചി: ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ഇന്ന് പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് താരത്തെ പിടികൂടിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയെ 2021 മുതൽ 2023 മാർച്ച് വരെ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും 11 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തുവെന്നും മർദിച്ചുവെന്നും പരാതിയിലുണ്ട്.

Share This Post
Exit mobile version