ഡൽഹി: മിന്നൽ പ്രളയത്തിൽ വളഞ്ഞ് സിക്കിം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ് സർക്കാർ. മരിച്ചവരുടെ കൂട്ടത്തിൽ സൈനികരുമുണ്ടെന്നാണ് വിവരം. ഇതിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്.
മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതെ സമയം മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ആഭ്യർഥിച്ചിട്ടുണ്ട്. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്.