Press Club Vartha

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെമ്പായം വേറ്റിനാട്  സ്വദേശികളായ അച്ഛനും മകനും ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.  കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചത്തിനു  പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്ഇ. രുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്കും ഈ രോഗം സ്ഥിരീകരിച്ചിരുന്നു.

Share This Post
Exit mobile version