Press Club Vartha

സിനിമാ നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മലയാള സിനിമ നിര്‍മ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

വ്യവസായിയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ​ഗം​ഗാധരന്‍റെ ജനനം. മാതൃഭൂമിയുടെയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

Share This Post
Exit mobile version