Press Club Vartha

തൊഴിൽമേള

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മുപ്പതിലധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽമേള നടത്തുന്നു.

ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലാണ് തൊഴിൽമേള നടക്കുന്നത്. പ്രവർത്തി പരിചയമുള്ളവരെയും ഇല്ലാത്തവരെയും മേള ഒരുപോലെ ലക്ഷ്യമിടുന്നതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്ലസ് ടു , ഐ.റ്റി.ഐ , ഡിപ്ലോമ , ബിരുദം , ബിരുദാനന്തര ബിരുദമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. നഴ്‌സിംഗ്, ഫാർമസിസ്റ്റ്, സൈക്കോളജിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, വെബ് ഡിസൈനർ, സൈറ്റ് എഞ്ചിനീയർ, വിപണന മേഖല, ഓട്ടോമൊബൈൽ, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴിലന്വേഷകർക്കായി അണിനിരക്കുന്നത്.

താത്പര്യമുള്ളവർ http://www.ncs.gov.inഎന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 6 സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും NCS ഐ.ഡിയും കൈയിൽ കരുതണം. സംശയ നിവാരണത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.

Share This Post
Exit mobile version