തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെ പരിധിയിൽ റേഷൻ കട ലൈസൻസിനായി ജില്ലാ സപ്ലൈ ഓഫീസ് അപേക്ഷ ക്ഷണിച്ചു.25 റേഷൻ കടകൾക്കുള്ള ലൈസൻസിനാണ് വിജ്ഞാപനമിറങ്ങിയത്.ഒഴിവുള്ള റേഷൻ കടകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം താലൂക്ക്
തിരുവനന്തപുരം കോർപ്പറേഷൻ ചെമ്പഴന്തി വാർഡിൽ ആനന്ദേശ്വരം(പട്ടികജാതി),അണമുഖം വാർഡിൽ കുമാരപുരം(പട്ടികജാതി),അണമുഖം വാർഡിൽ ചെന്നിലോട് കോളനി(പട്ടികജാതി),കിണവൂർ വാർഡിൽ വയലിക്കട(ഭിന്നശേഷി),തിരുവല്ലം വാർഡിൽ പാച്ചല്ലൂർ ജംഗ്ഷൻ(പട്ടികജാതി),ആക്കുളം വാർഡിൽ പുലയനാർക്കോട്ട(പട്ടികജാതി),വെങ്ങാനൂർ പഞ്ചായത്ത് ആഴാകുളം വാർഡിൽ മുട്ടയ്ക്കാട്,ചിറയിൽ(ഭിന്നശേഷി).
സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്
തിരുവനന്തപുരം കോർപ്പറേഷൻ നാലാഞ്ചിറ വാർഡിൽ കേശവദാസപുരം-ഉള്ളൂർ റോഡ്(പട്ടികജാതി)
നെടുമങ്ങാട് താലൂക്ക്
നെടുമങ്ങാട് മുനിസിപ്പാലിറ്റി 34ആം വാർഡിൽ പരിയാരം ഗുരുമന്ദിരം(ഭിന്നശേഷി),ഇരിഞ്ചയം വാർഡിൽ കുശർക്കോട്(പട്ടികജാതി),നന്ദിയോട് പഞ്ചായത്ത് നന്ദിയോട് വാർഡിൽ പയറ്റടി പുലിയൂർ(പട്ടികവർഗം), പാങ്ങോട് പഞ്ചായത്ത് പാങ്ങോട് വാർഡിൽ പാങ്ങോട് (പട്ടികജാതി),വെള്ളനാട് പഞ്ചായത്ത് ചാങ്ങ വാർഡിൽ ചാങ്ങ(പട്ടികവർഗം),കല്ലറ പഞ്ചായത്ത് മുതുവിള വാർഡിൽ മുതുവിള(പട്ടികജാതി),
നെയ്യാറ്റിൻകര താലൂക്ക്
ബാലരാമപുരം പഞ്ചായത്ത് മൂന്നാം വാർഡിൽ വില്ലിക്കുളം(പട്ടികജാതി),തലയിൽ വാർഡിൽ ആലുവിള (പട്ടികജാതി),കാരോട് പഞ്ചായത്ത് കാരോട് വാർഡിൽ കാരോട്(പട്ടികജാതി),പാറശാല പഞ്ചായത്ത് മുള്ളുവിള വാർഡിൽ സമുദായപ്പറ്റ് മുര്യങ്കര(പട്ടികജാതി),പൂവാർ പഞ്ചായത്ത് പൂവാർ വാർഡിൽ ചന്തവിളാകം (ഭിന്നശേഷി).
ചിറയിൻകീഴ് താലൂക്ക്
കരവാരം പഞ്ചായത്ത് കരവാരം വാർഡിൽ വെയിലൂർ (പട്ടികജാതി),കിളിമാനൂർ പഞ്ചായത്ത് മലയാമഠം വാർഡിൽ ആർ.ആർ.വി ജംഗ്ഷൻ(ഭിന്നശേഷി), മലയാമഠം വാർഡിൽ മലയാമഠം(പട്ടികജാതി)
വർക്കല താലൂക്ക്
നാവായിക്കുളം പഞ്ചായത്ത് കുടവൂർ വാർഡിൽ കലവൂർക്കോണം(ഭിന്നശേഷി),വെട്ടൂർ പഞ്ചായത്ത് പുത്തൻചന്ത വാർഡിൽ വെട്ടൂർ(ഭിന്നശേഷി),വെട്ടൂർ പഞ്ചായത്ത് റാത്തിക്കൽ വാർഡിൽ റാത്തിക്കൽ (ഭിന്നശേഷി)എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ അപേക്ഷകൾ നവംബർ 16 വൈകിട്ട് അഞ്ചിനകം തപാലിലോ നേരിട്ടോ ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം www.civilsupplieskerala.gov.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ഫോൺ 0471 2731240