കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ കണ്ടൽ വാർഡിൽ നിർദ്ദന കുടുംബത്തിന് അടച്ചുറപ്പുള്ള സ്നേഹ വീടൊരുക്കി ജനപ്രതിനിധികളും, നാട്ടുകാരും. സി.പി.എം കുമിളി ബ്രാഞ്ച് അംഗമായ സക്കീറിന്റെയും, ഭാര്യ ഷംല സക്കീറിന്റെയും ശ്രമഫലത്തൊട നാട്ടുകാരുടേയും, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത, പഞ്ചായത്ത് അംഗങ്ങളായ, മാലിക്ക് ജബ്ബാർ, മണി മധു, പള്ളി പ്പുറം വില്ലേജ് ഓഫീസർ ഷഹീർ ,
കരിച്ചാറ നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് തുടങ്ങി നിരവധി പേരുടെ സഹായത്തോടെയാണ് വീടിന്റെ പണി പൂർത്തിയാക്കി കണ്ടൽ മങ്ങാനത്ത് വീട്ടിൽ ലതികയ്ക്ക് താക്കോൽ കൈമാറിയത്. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരി, ശ്രീകുമാർ തുടങ്ങിയവർ ഗ്രഹ പ്രവേശ ചടങ്ങിൽ പങ്കെടുത്തു