തിരുവനന്തപുരം: നോർത്ത് ഉപജില്ല കലോത്സവം ഒക്ടോബർ 28 ന് സമാപിക്കും. ഈ മാസം 25 നാണ് നോർത്ത് ഉപജില്ല കലോത്സവം ആരംഭിച്ചത്. തിരുവനന്തപുരം പേട്ട ബോയ്സ്, പേട്ട ഗേൾസ് പേട്ട ഗവ എൽ പി എസ്, യൂ ആർ സി. സെൻറ് ആ ൻസ് സ്കൂൾഎന്നിവിടങ്ങളിൽ 6 സ്റ്റേജകളിൽ ആണ് കലോത്സവം നടക്കുന്നത്. രചന മത്സരങ്ങൾ 25ന് കഴിഞ്ഞു. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 26നു രാവിലെ പേട്ട ബോയ്സ് സ്കൂളിൽ വെച്ച് തിരുവനന്തപുരം കോർപറേഷൻ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് ചെയർപേഴ്സൻ ശരണ്യ നിർവഹിച്ചു.
ഗവ. ജി വി എച്ച് എസ് എസ് പേട്ട ഹെഡ്മിസ്ട്രെസ് അനിത. വി.അധ്യക്ഷയായി. യോഗത്തിൽ ജനറൽ കൺവീനർ നിഷി. കെ. എ. സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബീന റാണി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പേട്ട കൗ ൺസിലർ സുജാ ദേവി. ബി. പി സി. അനൂപ് അർ. പേട്ട സ്കൂൾ പ്രിൻസിപ്പൽ നീലിമ. എം. പേട്ട ബോയ്സ് പി ടി എ. പ്രസിഡന്റ് നസറുദീൻ എന്നിവർ സംസാരിച്ചു.തുടർന്ന് 6വേദികളിൽ കലാ മത്സരങ്ങൾ നടന്നു.
മത്സരങ്ങൾ സമയം പാലിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. രാത്രി 9മണിയോടെ മത്സരങ്ങൾ പൂർത്തിയാവും. യാതൊരു പരാതിയും ഇല്ലാതെയാണ് പരിപാടികൾ നടക്കുന്നത്. അധ്യാപകസമിതി പ്രവർത്തകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടെയും ഒരുമിച്ചു ഉള്ള പ്രവർത്തനം ആണ് പ്രോഗ്രാം ഭംഗി ആയി നടക്കുന്നത്. സമാപന സമ്മേളനം 28നു വൈകുന്നേരം ഗതാഗതി
മന്ത്രി ആന്റണി രാജു ഉത്ഘാടനം ചെയ്യും. ചലച്ചിത്ര താരം പ്രേം കുമാർ സമ്മാനം വിതരണം ചെയ്യും.