Press Club Vartha

നെടുമങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയം

നെടുമങ്ങാട്: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ വികസനത്തിനായി വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഹൈ ടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കണ്ടറി ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും ലാബുകൾക്ക് രണ്ട് കോടി രൂപയും അനുവദിച്ചു. അടുത്ത അധ്യയന വർഷത്തിൽ പുതിയ സ്കൂൾ ബസ് സൗകര്യവും സ്കൂളിന് ലഭിക്കും.

അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ സ്റ്റേജ് പൂർത്തിയാക്കിയത്. ഓഡിയോ സിസ്റ്റം, ഇലക്ട്രിഫിക്കേഷൻ, കർട്ടൻ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകാനുണ്ട്.

സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.

നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ പ്രിൻസിപ്പാൾ നീതാ നായർ ആർ, പി. റ്റി. എ പ്രസിഡന്റ്‌ പി. അജകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version