Press Club Vartha

കണ്ടല സഹകരണ ബാങ്കില്‍ ഇഡി പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിൽ ഇഡി റെയ്‌ഡ്‌. ഇന്ന് രാവിലെയാണ് ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് ഭാസുരാം​ഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ റെസ്റ്റോറന്റിലും ഇഡി പരിശോധനക്കെത്തി.

4 വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം ഇന്ന് പുലർച്ചെ ഇവിടെ എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കൂടാതെ ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു.

Share This Post
Exit mobile version