Press Club Vartha

തിരുവനന്തപുരം അഗ്നി രക്ഷാസേനയ്ക്ക് ഒരു പൊൻതൂവൽ കൂടി

തിരുവനന്തപുരം: തിരുവനന്തപുരം അഗ്നി രക്ഷാസേനയ്ക്ക് ഒരു പൊൻതൂവൽ കൂടി. മരം മുറിക്കാൻ കയറിയ ആളുടെ പുറത്തുകൂടെ മറ്റൊരു മരം വീണു അപകടാവസ്ഥയിലായ ആളെ അതി സാഹസികമായി രക്ഷപെടുത്തി തിരുവനന്തപുരം അഗ്നി രക്ഷാസേന. അനിൽകുമാർ എന്ന് വിളിക്കുന്ന ബിജുവാണ് (45) അപകടത്തിൽപെട്ടത്. മുട്ടയ്ക്കാടു, വെള്ളായണി സ്വദേശി ആണ് അനിൽ. കരയ്ക്കാമാണ്ഡപം വാർഡിൽ മേലാങ്കോട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. ക്ഷേത്രത്തിനു സമീപം മരം മുറിക്കാൻ കയറിയ ആളുടെ പുറത്തുകൂടെ മറ്റൊരു മരം വീണു ആൾ അപകടവസ്ഥയിൽ മരത്തിനിടയിൽ കുടുങ്ങിപ്പോക്കുകയായിരുന്നു.

തുടർന്ന് മരം മുറിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനെ തുടർന്നാണ് നാട്ടുകാരിൽ ഒരാളായ സജീഷ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. പെട്ടെന്ന് വന്നോന്നു രക്ഷിക്കണം സാറെ “എന്ന് സജീഷ് വിളിച്ചറിയിക്കുന്നത് ബുധനാഴ്ച ഉച്ചയോടു കൂടിയാണ്.

ഉടൻതന്നെ സേന സംഭവസ്ഥാലത്തേക്ക് പുറപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ സേന കണ്ട കാഴ്ച ഭയാനകമായിരുന്നു. മരം മുറിക്കാൻ കയറിയ മരത്തിന്റെ ശിഖരത്തിനിടയിൽ ഏകദേശം 35 അടി ഉയരത്തിൽ തൊട്ടടുത്ത നിന്നിരുന്ന വലിയൊരു ആൽ മരത്തിന്റെ പ്രധാന ഭാഗം ഒടിഞ്ഞു വീണു ആൾ അടിയിൽ പെട്ടിരിക്കുകയായിരുന്നു.

രണ്ടു മരങ്ങൾക്കിടയിൽ തല,കഴുത്തു, തോൾ, കൈ എന്നിവ ഞെരിഞ്ഞു അമർന്ന അവസ്ഥയിലായിരുന്നു. ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരത്തോട് കൂടിയ ഭാഗമായതിനാൽ ബിജുവിന്റെ നില അതീവ ഗുരുതരമായിരുന്നു. തുടർന്ന് ഉടൻ തന്നെ സേന ബിജുവിന് കൂടുതൽ പരിക്കേൽക്കാത്ത രീതിയിൽ രക്ഷ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആദ്യം തന്നെ സേന നെറ്റും സേഫ്റ്റി ബെൽറ്റും ഉപയോഗിച്ച് ഇയാളെ സുരക്ഷിതമാക്കി. അതിനു ശേഷം ഏണി പിച്ച് ചെയ്തു മരത്തിന്റെ ഭാരം കുറക്കുന്നത്തിലേക്കായി മരം മുറിച്ചു. നീണ്ട 1 മണിക്കൂർ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി റോപ് ഉപയോഗിച്ച് ബാക്കി ഭാഗം ഉയർത്തി ബിജുവിനെ സുരക്ഷിതമായി നെറ്റ്,സ്‌ട്രെച്ചറും ഉപയോഗിച്ച് ഇറക്കി. തുടർന്ന് ഉടൻ തന്നെഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അരുൺകുമാർ, പ്രദോഷ്, വിഷ്ണുനാരായണൻ, ജസ്റ്റിൻ, വിവേക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ നന്ദകുമാർ, ഷമ്മി എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

Share This Post
Exit mobile version