Press Club Vartha

നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

തിരുവനന്തപുരം: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു.

മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും.

Share This Post
Exit mobile version