Press Club Vartha

ടെക്നോപാർക്കിലെ മോക്ക് ഡ്രില്ലിൽ വലഞ്ഞ് ജീവനക്കാർ

കഴക്കൂട്ടം: സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിൽ മുന്നറിയിപ്പില്ലാതെ ടെക്നോപാർക്കിൽ  നടപ്പിലാക്കിയ മോക്ക് ഡ്രിൽ വലഞ്ഞു നൂറു കണക്കിന് ജീവനക്കാർ. സ്വകാര്യ വാഹനങ്ങളൊഴിച്ച് ടാക്സിയിലും ഓട്ടോറിക്ഷയിലും എത്തിയ ജീവനക്കാരെ ഗേറ്റിൽ തടയും മെയിൻ ഗേറ്റിൽ നിന്ന് നടന്നുപോകാൻ ആവശ്യപ്പെടുകയും ചെയ്തതോടയാണ് ജീവനക്കാർ ബുദ്ധിമുട്ടിലായത്.

നിവർത്തിയില്ലാതെ വികലാംഗരും ഗർഭിണികളും അടക്കമുള്ള ജീവക്കാർ വലിയ കയറ്റുമുള്ള റോഡിൽ കൂടി കിലോമീറ്ററോളം നടന്നാണ് അതാത് കമ്പനികളിൽ എത്തിയത്. ടാക്സിയും ഓട്ടോറിക്ഷയും അകത്തോട്ട് വിടാത്ത സാഹചര്യത്തിൽ  ഗേറ്റിൽ എത്തുന്ന ജീവനക്കാർക്ക് പാർക്കിലെ കമ്പനികളിൽ എത്താൻ പകരം സംവിധാനമോ,​ താൽക്കാലിക ഇലക്ട്രിക്ക് വാഹനങ്ങൾ സൗകര്യപ്പെടുത്താതിലാണ് ഏറെ ജീവനകാർക്കും അമർഷം.

രണ്ടുദിവസമായി ‘സാഗർ കവാച്ച്’; എന്ന പേരിലാണ് ടെക്‌നോപാർക്ക് ഗേറ്റുകളിൽ അധിക പരിശോധന നടന്നത്.  കമ്പനി ക്യാബിലോ ഐഡി കാർഡുള്ള സ്വയം ഓടിക്കുന്ന സ്വകാര്യ വാഹനങ്ങളിലോ ഓഫീസിലേക്ക് യാത്ര ചെയ്യാൻ തടസമില്ലായിരുന്നു. കാമ്പസിനുള്ളിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിക്ക് ആൻഡ് ഡ്രോപ്പ് അനുവദിച്ചിരുന്നില്ല.

സംസ്ഥാന ഐജിപിയുടെയും തിരുവനന്തപുരത്തെ പോലീസ് കമ്മീഷണറുടെയും ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ഇന്നും നാളെയും മോക്ക് ഡ്രിൽ നടപ്പിലാക്കിയത്.

 

Share This Post
Exit mobile version