Press Club Vartha

വേവ്‌സ് 2023 കോണ്‍ഫറന്‍സില്‍ ‘സോഷ്യല്‍ പ്രൊജക്ട് ഓഫ് ദി ഇയര്‍’ പുരസ്‌ക്കാരം കരസ്ഥമാക്കി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ

തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ചാപ്റ്ററിന്റെ വേവ്‌സ് 2023 കോണ്‍ഫറന്‍സില്‍ ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ ‘സോഷ്യല്‍ പ്രൊജക്റ്റ് ഓഫ് ദ ഇയര്‍’ അവാര്‍ഡ് കരസ്ഥമാക്കി. ഭവനരഹിതര്‍ക്ക് അഭയം നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ‘ബ്ലോക്ക്‌ഷെല്‍ട്ടര്‍’ എന്ന പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 2020ല്‍ തുടങ്ങിയ പദ്ധതിയ്ക്ക് കീഴില്‍ വീടില്ലാത്ത അര്‍ഹരായ വ്യക്തികളെ കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം ആറു വീടുകള്‍ പൂര്‍ത്തിയാക്കി വിവിധ വ്യക്തികള്‍ക്ക് കൈമാറി. ഏഴാമത്തെ വീടിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ സംഘടനയുടെയും സഹപ്രവര്‍ത്തകരുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഫലനമായാണ് ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നതെന്ന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെ സി.എസ്.ആര്‍ വിംഗിന്റെ അസോസിയേറ്റ് ടെക്‌നോളജി മാനേജരും കോര്‍ അംഗവുമായ പ്രവീണ്‍ എസ്. നാഥ് പറഞ്ഞു. ഈ അവാര്‍ഡ് ബ്ലോക്ക്ഷെല്‍ട്ടര്‍ പ്രൊജക്ടിന്റെ ഫലപ്രദമായ ശ്രമങ്ങളെയും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള കൂട്ടായ പ്രതിബദ്ധതകളെയും സാക്ഷ്യപ്പെടുത്തുന്നു.

Share This Post
Exit mobile version