Press Club Vartha

ഒപ്പമുണ്ട് കൂടൊരുക്കാൻ; അഞ്ചാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം

തിരുവനന്തപുരം: കെ പി ആർ എയുടെയും കലാനികേതൻ സാംസ്‌കാരിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഒപ്പമുണ്ട് കൂടൊരുക്കാൻ’ എന്ന പദ്ധതി പ്രകാരം പുതുക്കുറിച്ചിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ മത്സ്യ തൊഴിലാളി നൗഫലിന്റെ അനാഥരായ ഭാര്യക്കും മൂന്നു പെണ്മക്കൾക്കും കിടന്നുറങ്ങുവാൻ പരിയാപ്തമായ അടച്ചുറപ്പുള്ള ഭവനത്തിന്റെ താക്കോൽ ദാനം നടന്നു. പദ്ധതിയുടെ ഭാഗമായി നിർമിച്ച അഞ്ചാമത്തെ ഭവനമാണിത്.

ഒന്നാമത്തെ ഭവനം പള്ളിനടയിൽ ജുമൈലാക്കും നാസമുദിനും,രണ്ടാമത്തെ ഭവനം മംഗലാപുരത്തു കല്ലൂർ ഗവണ്മെന്റ് യുപി സ്കൂളിലെ സാൻവി, സംഷിയക്കും മൂന്നാമത്തെ ഭവനം മുദാകലിൽ അനിൽകുമാർ സരിത ദമ്പതികൾക്കും, നാലാമത്തെ ഭവനം പുത്തെൻതോപ്പിൽ ഹാരിസ്സിനും അൻസിക്കും നൽകുകയുണ്ടായി.

അഞ്ചാമത്തെ ഭവനത്തിന്റെ താക്കോൽ ദാന കർമം ഉമ്മൻ ചാണ്ടിയുടെ പ്രിയ പത്നി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ചിറയിൻകീഴ് എം എൽ എ ശശി മുഖ്യ പ്രഭാഷണം നടത്തി, കെ പി ആർ എയുടെയും കലാനികേതന്റെയും ചെയർമാൻ എം. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി നാസർ, സഞ്ജു പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീചന്ദ്,, രാഹുൽ, റയാൻ,സൂരജ്, ഷജിന് മാടൻവിള,ആബിദ്, കീഴുവലം അരുൺ, പെരുംകുളം അൻസാർ, കടകാവൂർ ആകാശ്, മാടൻവിള എസ്‌ ഐ യു പി എസിലെ ടീച്ചറുമാരായ യമുന, അനീസ, രഹന തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version