ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. 40 തൊഴിലാളികളാണ് ഈ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നത്. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിർത്തി വച്ചത്. തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.
അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിനുള്ളിലേക്ക് കടത്തുന്നതിനിടയിൽ, അവശിഷ്ടങ്ങൾ മെഷീന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പുനരാരംഭിക്കുമെന്നാണ് സൂചന. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.