Press Club Vartha

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; രക്ഷാ പ്രവർത്തനം അവസാന ഘട്ടത്തിൽ

ഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലാണ്. എന്നാൽ ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്.

ഇന്ന് രാവിലെ 8 മണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ തുരങ്കത്തിന് പുറത്ത് ആംബുലന്‍സുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജരാണ്. തൊഴിലാളികളുടെ അടുത്തെത്താന്‍ അഞ്ചു മീറ്റര്‍ മണ്ണുകൂടി മാറ്റിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 41 പേരാണ് തുരങ്കത്തിൽ അകപ്പെട്ടിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും.

Share This Post
Exit mobile version