Press Club Vartha

ന്യൂനമർദ്ദ പാത്തി : അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദപാത്തിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (നവംബർ 24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

*ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത*

ഞായറാഴ്ചയോടെ (നവംബർ 26) തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി തിങ്കളാഴ്ചയോടെ (നവംബർ 27)ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറു, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29തോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

Share This Post
Exit mobile version