Press Club Vartha

ജില്ലാതല കേരളോത്സവം: ജഴ്സി ലഭിക്കാത്തതിനെ തുടർന്ന് ലുങ്കിയുടുത്ത് പ്രതിഷേധം അറിയിച്ച് ബ്ലോക്ക്‌ ടീം അംഗങ്ങൾ

തിരുവനന്തപുരം: ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കിളിമാനൂരിൽ നിന്നെത്തിയ ബ്ലോക്ക് പഞ്ചായത്ത് ടീം അംഗങ്ങൾ ജഴ്സി ലഭിക്കാത്തതിനെ തുടർന്ന് ലുങ്കിയുടുത്ത് പ്രതിഷേധം അറിയിച്ച് മത്സരത്തിൽ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ആണ് മത്സരിക്കുന്ന ടീമുകൾക്ക് ജേഴ്സി നൽകേണ്ടത്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് ജേഴ്സി നൽകാൻ അധികൃത തയ്യാറായില്ല എന്നാണ് ആരോപണം. പരിശീലനം നടത്താൻ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാതെയാണ് ടീം അംഗങ്ങൾ മത്സരിക്കാൻ എത്തിയത്. ആദ്യ മത്സരങ്ങൾ വിജയിച്ച ടീം സെമിഫൈനൽ വരെ എത്തി.

Share This Post
Exit mobile version