Press Club Vartha

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: ജെയ്ക്കിനെതിരായ ഹർജിക്ക് പിന്തുണ നൽകി റിപ്പബ്ലികൻ പാർട്ടി ഓഫ് ഇന്ത്യ

തിരുവനന്തപുരം: ജെയ്ക് സി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച സംഭവത്തിൽ ജെയ്ക്കിനെതിരായ ഹർജിക്ക് പിന്തുണ നൽകി റിപ്പബ്ലികൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ്‌ നുസ്രത്ത് ജഹാൻ.

സി.പി.ഐ.എം സ്റ്റേറ്റ് കമ്മിറ്റി അംഗം ജെയ്ക് സി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാരധമൻ എന്ന് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ദേശീയ പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുള്ള ഡോ. ആർ. ബാലശങ്കർ നൽകിയ ഹർജിക്ക് പിന്തുണ നൽകുന്നതായി റിപ്പബ്ലികൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ്‌ നുസ്രത്ത് ജഹാൻ പത്രകുറിപ്പിൽ ആറിയിച്ചു.

താൻ ഭാരതത്തിന്റെ കാവൽകാരൻ മാത്രമാണെന്ന് എളിമയോടുകൂടി ലോകത്തിനോട് വിളിച്ച് പറയുകയും, വികസന നയങ്ങളിലൂടെയും, സനാതന ധർമ്മത്തെ ഉയർത്തിക്കാണിച്ചും ഭാരതത്തെ വിശ്വത്തിന് മാതൃകയാക്കി കാണിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള സിപിഎം കേരള ഘടകത്തിന്റെ നിലപാട് ജെയ്ക് സി തോമസ് എന്ന രാഷ്ട്രീയ കളിപാവയിലൂടെ പുറത്തുവന്നത് അപലപനീയമാണ്.

മാന്യത യുണ്ടെകിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്റെ സഹപ്രവർത്തകനെ തിരുത്തി മാപ്പ് പറയിക്കണം.100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ‘കുലം കുത്തി ‘എന്നൊക്കെ വിളിച്ചു ശീലിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് പറയാനുള്ളത് ഇനിയെങ്കിലും ഡി. വൈ. എഫ്. ഐ പഠന ശിബിരങ്ങളിലെ സിലബസിൽ സനാധനധർമ്മത്തിന്റെ അദ്ധ്യാപാഠങ്ങൾ ഉൾപ്പെടുത്തുക. കെ എസ്. ആർ. ടി. സി ജീവനക്കാരുടെ യൂണിഫോം കുടിശികപോലും കൊടുക്കാൻ കഴിയാത്ത, പൊതു മേഖലാ സ്ഥാപങ്ങളെ വികനത്തിന്റെ ആദ്യാക്ഷരം കാണിക്കാത്ത എൽ. ഡി. എഫ് സർക്കാരിനോട് പറയാനുള്ളത് വരുന്ന അസ്സബ്ലി ഇലക്ഷന് ഇനിയും സമയമുണ്ട്.

വികസനത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും ഗുജറാത്തിനെ മാതൃകയാക്കികൂടെ?. ജൈക്ക് സി തോമസിനെതിരെ ആർ. ബാലശങ്കർ നൽകിയ ഹാർജിയിൽ കക്ഷി ചേരുമെന്നും നുസ്രത്ത് ജഹാൻ പത്രകുറിപ്പിൽ അറിയിച്ചു.

Share This Post
Exit mobile version