Press Club Vartha

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി

കൊല്ലം: കൊല്ലത്ത് 6 വയസുളള പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയതായി പരാതി. കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്‌. കൊട്ടാരക്കര പൂയപ്പള്ളിയിൽ നിന്നാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.

വെള്ള നിറമുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

Share This Post
Exit mobile version