Press Club Vartha

സ്വർണ്ണ വില കുതിയ്ക്കുന്നു; സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ കുതിച്ചു കയറ്റം. സർവകാല റെക്കോർഡിലാണ് സ്വർണ്ണവില എത്തി നിൽക്കുന്നത്. ഇന്ന് (02/12/2023) ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 46,760 രൂപയും ഒരു ഗ്രാമ സ്വർണ്ണത്തിനു 5845 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഏഴ് മാസത്തെ ഉയർന്ന നിലയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.

പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള ടാക്സുകളും കൂടിയാകുമ്പോള്‍ പവന്‍റെ വില അരലക്ഷത്തോളം എത്തും.രാജ്യാന്തര വിപണിയിസലും സ്വർണ വില കുതിക്കുകയാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ സ്വർണ്ണവിലയുടെ റെക്കോർഡ് കണക്ക് 45,920 ആയിരുന്നു. എന്നാൽ ഒരുമാസം പിന്നിടുമ്പോൾ സ്വർണവില 46,480 ൽ എത്തിയിരിക്കുകയാണ്.

എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Share This Post
Exit mobile version