Press Club Vartha

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കെ സുധാകരൻ

ഡൽഹി: മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാനെന്ന പേരിൽ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന് സുരക്ഷ ഒരുക്കാൻ എന്ന പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും അവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന കേരള പോലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള്‍ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കെ സുധാകരൻ പറഞ്ഞു.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ഇ. ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ജോര്‍ജ് ഫ്ലോയിഡുമാരെ സൃഷ്ടിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുധാകരൻ ഇക്കാര്യങ്ങൾ പങ്കു വച്ചിരിക്കുന്നത്.

പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്റെ മൗലികാവകാശങ്ങൾ‍ ഹനിക്കുന്നതുമായ ഇത്തരം നടപടികളും അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവസമൂഹത്തിന് നേരെയുള്ള കേരള പോലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള്‍ ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്നും കെ സുധാകരൻ പറഞ്ഞു.

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഈ സമ്മേളനത്തിലാണ് കെ സുധാകരൻ കേരളത്തിലെ പ്രശ്നങ്ങൾ ഉയ‍ര്‍ത്തി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഈ മാസം 22 വരെയാണ് സമ്മേളനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പിണറായി വിജയന് സുരക്ഷ ഒരുക്കാൻ എന്ന പേരില് പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന് ശ്രമിക്കുകയും അവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന കേരള പോലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള് അംഗീകരിക്കാൻ കഴിയുന്നതല്ല.
ഒരു പറ്റം പോലീസുകാര് പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന് ശ്രമിക്കുന്നതിന്റെയും ക്രൂരമായി മര്ദിക്കുന്നതിന്റെയും വീഡിയോകള് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള് മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില് ദിനംപ്രതി ആവര്ത്തിക്കുകയാണ്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര് കെ. ഇ. ബൈജു യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന്റെ കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും സര്ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്ത്താന് ജോര്ജ് ഫ്ലോയിഡുമാരെ സൃഷ്ടിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. കേന്ദ്ര സര്ക്കാരിന്റെ നിര്ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്ഥാന സര്ക്കാരിന്റെ വിശദീകരണം.
പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്റെ മൗലികാവകാശങ്ങൾ ഹനിക്കുന്നതുമായ ഇത്തരം നടപടികളും അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവസമൂഹത്തിന് നേരെയുള്ള കേരള പോലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള് ലോക്‌സഭ നിര്ത്തിവച്ച് ചര്ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.

 

Share This Post
Exit mobile version