മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡണ്ടിനെയും തടഞ്ഞുവെച്ച ഓഫീസ് ഉപരോധിച്ചു. പ്രതികരണ വേദിയുടെ നേതൃത്വത്തിലാണ് ഓഫീസിൽ ഉപരോധം. ഉപരോധ സമരം പ്രതികരണവേദി പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കൊടും കാര്യസ്ഥതയും കാരണം എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും സ്തംഭനാവസ്ഥയിലാണെന്ന് എം എ ലത്തീഫ് പറഞ്ഞു.
ആയിരത്തോളം പേർക്ക് ക്ഷേമപെൻഷൻ കിട്ടാത്ത അവസ്ഥയിലും ജലജീവൻ പദ്ധതി അവതാളത്തിലായ അവസ്ഥയിലും റോഡുകളടക്കമുള്ള പഞ്ചായത്തിന്റെ പശ്ചാത്തല വികസന സമിതിയുടെ തകർച്ചയും പഞ്ചായത്തിന്റെ കൊടും കാര്യസ്ഥതതയും അഴിമതിയുമെന്നെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നും പ്രതികരണ വേദി ചെയർമാൻ എം എ ലത്തീഫ് ആവശ്യപ്പെട്ടു.