Press Club Vartha

‘വിഷൻ 2025’; സൗജന്യനേത്ര പരിശോധനയും തിമിര ശസ്ത്രക്രിയനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

കണിയാപുരം : സൗജന്യനേത്ര പരിശോധനയും തിമിര ശസ്ത്രക്രിയനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണി മുതൽ പുതുക്കുറിച്ചി ഇടവക ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കണിയാപുരം പള്ളിനട റെസിഡന്റ്‌സ് അസോസിയേഷന്റെയും കലാനികേതൻ സാംസ്‌കാരിക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് ആറാമത് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉൽഘാടനം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ഥലമോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സുനിൽ കുമാർ നിർവഹിച്ചു. ലഹരിക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടന്ന ജാഗ്രത സദസ്സ് പ്രശാന്തൻ കാണി ഐപിഎസ് ഉൽഘാടനം ചെയ്തു.

സമ്മേളനത്തിന് എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു, പുതുക്കുറിച്ചി ഇടവക വികാരി ഫാദർ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്ത്‌ അംഗം സതീശൻ സ്വാഗതം പറഞ്ഞു, ക്യാമ്പിന് ഡോക്ടർ ആതിര, ഡോക്ടർ വൈദേഹി, ക്യാമ്പ് ഓർഗാനിസർ ഹേമചന്ദ്രൻ കലാനികേതൻ ഭാരവാഹി നാസർ, നിസാർ, ഷജീർ, പഞ്ചായത്ത്‌ അംഗം ശ്രീചന്ദ്, തൻസീർ, ഇസഹാക്, നൈസാം, ഡോള്ളി,ഷാജഹാൻ, ഷീബ, ഷിബിലി, അസീം, സഞ്ജു, റയാൻ, സൂരജ് തുടങ്ങിയവർ സംസാരിച്ചു.നാസുമുദ്ധീൻ കൃതജ്ഞത രേഖപെടുത്തി.

Share This Post
Exit mobile version