Press Club Vartha

കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

തിരുവനന്തപുരം: രാഷ്ട്രീയ പക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഇൻ കോൺവേർസേഷനിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുതെന്നും സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകുമെന്നും സനൂസി പറഞ്ഞു.

സി എസ് വെങ്കിടേശ്വരൻ മോഡറേറ്ററായിരുന്നു.

Share This Post
Exit mobile version