Press Club Vartha

പ്രേക്ഷക പുരസ്‌കാരത്തിന് 20 വയസ്സ്

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌കാരത്തിന് ഇരുപതിന്റെ നിറവ്. 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ആദ്യ സംഘാടനം വഴി തന്നെ ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ഏജന്‍സിയായ എഫ്.ഐ.എ.പി.എഫിന്റെ കോംപറ്റേറ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍ അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ. പ്രതിഷ്ഠിക്കപ്പെട്ടു.

പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാൻ ഫെസ്റ്റിവല്‍ ഓട്ടോയും 2022 ലും 23 ലും കെ എസ് ആർ റ്റി സി സർക്കുലർ സർവ്വീസും ഒരുക്കിയത്.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി ആയിരുന്നു പ്രേക്ഷക പുരസ്‌കാരം നേടിയ ആദ്യചിത്രം. 2005ല്‍ ഡെലിഗേറ്റുകള്‍ അവാര്‍ഡിനായി തിരഞ്ഞെടുത്ത ‘കെകെക്‌സിലി: മൗണ്ടന്‍ പട്രോള്‍’ മികച്ച സംവിധാനത്തിനുള്ള രജത ചകോരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ നൻപകൽ നേരത്തു മയക്കത്തിനാണ് പ്രേക്ഷക പുരസ്‌കാരം ലഭിച്ചത്.

Share This Post
Exit mobile version